India

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: മെറിന്‍ ബിജുവിലൂടെ കേരളത്തിന് ആദ്യ സ്വര്‍ണം

കല്ലടി സ്‌കൂളിലെ എം ജിഷ വെള്ളി മെഡല്‍ നേടി

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: മെറിന്‍ ബിജുവിലൂടെ കേരളത്തിന് ആദ്യ സ്വര്‍ണം
X

ഗുജറാത്ത്: ഗുജറാത്തിലെ നഡിയാദില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. സീനിയര്‍ സ്‌കൂള്‍(അണ്ടര്‍-19) പെണ്‍കുട്ടികളുടെ ഹൈജംപില്‍ മെറിന്‍ ബിജുവിലൂടെയാണ് കേരളത്തിന്റെ സുവര്‍ണനേട്ടം. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യര്‍ഥിനിയായ മെറിന്‍ ബിജു 1.74 മീറ്റര്‍ ദൂരമാണ് ചാടിയത്. 1.72 മീറ്റര്‍ ദൂരം ചാടി കല്ലടി സ്‌കൂളിലെ എം ജിഷ വെള്ളി മെഡല്‍ നേടി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ തമിഴ്‌നാട്ടിലെ ഗിരിജ ധരണിയാണ് വേഗമേറിയതാരം. നാട്ടിക ഫിഷറീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ കേരളത്തിന്റെ ആന്‍സി സോജനാണ് 100 മീറ്ററില്‍ വെള്ളി മെഡല്‍. ഗുജറാത്തിലെ നഡിയാദ് എസ്എജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മല്‍സരം നടക്കുന്നത്. ഇതാദ്യമായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെയായ മല്‍സരം. ആണ്‍കുട്ടികളുടെ മല്‍സരം ഇതേ വേദിയില്‍ വെള്ളിയാഴ്ച നടക്കും. നിലവിലെ ജേതാക്കളായ കേരളത്തിനായി 36 പെണ്‍കുട്ടികള്‍ വിവിധയിനങ്ങളിലായി മത്സരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it