നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും
പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5 മണിക്കാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരെയും രാജ്യസഭാ എംപിമാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ വീണ്ടും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5 മണിക്കാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരെയും രാജ്യസഭാ എംപിമാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികളും ആരംഭിച്ചു. രാഷ്ട്രപതിയെ കണ്ട് നരേന്ദ്രമോദി രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. നാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് നരേന്ദ്രമോദി രാഷ്ട്രപതിയെ കാണും. 28ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി 29ന് അമ്മയെ കാണാനായി അഹമ്മദാബാദിലേക്ക് പോവും.
30നാവും രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ലോകരാഷ്ട്ര നേതാക്കളുടെ സാന്നിധ്യം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടാവുമെന്നാണ് വിവരം. ഇവര്‍ക്ക് ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷണക്കത്ത് കൈമാറിയിട്ടുണ്ട്. 2014ല്‍ സാര്‍ക്ക് രാഷ്ട്രതലവന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനാവുമെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അമിത്ഷാ ബിജെപി അധ്യക്ഷനായിത്തന്നെ തുടരണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അമിത്ഷാ മന്ത്രിസഭയുടെ ഭാഗമായില്ലെങ്കില്‍ രാജ്‌നാഥ് സിങ് തന്നെയാവും ആഭ്യന്തരമന്ത്രിയാവുക.
RELATED STORIES
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTപി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന്...
18 May 2022 4:55 PM GMT'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT