നഗ്‌നരാക്കി ലാത്തി കൊണ്ടടിച്ചു, നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു; പോലിസ് കസ്റ്റഡിയില്‍ നിന്ന് മോചിതരായ വിദ്യാര്‍ഥികള്‍
ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍വച്ച് പോലിസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സ്‌റ്റേഷനുള്ളില്‍ നഗ്‌നരാക്കിയശേഷം പോലിസ് ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. ക്രൂരമായ വേട്ടയാടലുകളായിരുന്നു പോലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍വച്ച് പോലിസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സ്‌റ്റേഷനുള്ളില്‍ നഗ്‌നരാക്കിയശേഷം പോലിസ് ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ഥികളാണ് മോചിതരായത്. വിദ്യാര്‍ഥികളിലൊരാള്‍ക്ക് ശരീരത്തില്‍ മൂന്ന് പൊട്ടലുകളുണ്ട്. മറ്റുള്ളവര്‍ക്കും ശരീരത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പോലിസ് സര്‍വകലാശാലാ കാംപസില്‍ കയറി നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായി പരിക്കേറ്റത്. ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.
RELATED STORIES
ഡല്‍ഹി സഫ്ദര്‍ജുങ് ആശുപത്രിയില്‍ തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില്‍ 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTസ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMT