Sub Lead

സിറിയയില്‍ നിന്ന് 1,000 സൈനികരെയും യുഎസ് പിന്‍വലിക്കുന്നു: വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

സിറിയയില്‍ നിന്ന് 1,000 സൈനികരെയും യുഎസ് പിന്‍വലിക്കുന്നു: വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
X

സിറിയയില്‍ അവശേഷിക്കുന്ന 1,000 സൈനികരെ പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറെടുക്കുകയാണെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇറാഖിന്റെയും ജോര്‍ദാനിന്റെയും അതിര്‍ത്തികള്‍ക്ക് സമീപം തെക്കന്‍ സിറിയയില്‍ സ്ഥിതി ചെയ്യുന്ന അല്‍-ടാന്‍ഫ് ബേസില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് കഴിഞ്ഞ ആഴ്ച യുഎസ് സൈന്യം സ്ഥിരീകരിച്ചു.

2017 ല്‍ ഗുരുതരമായ നഷ്ടങ്ങള്‍ നേരിടുന്നതുവരെ സിറിയയുടെയും ഇറാഖിന്റെയും വലിയ പ്രദേശങ്ങള്‍ അക്കാലത്ത് നിയന്ത്രിച്ചിരുന്ന ഐഎസ്‌ഐഎല്‍ (ഐഎസ്‌ഐഎസ്) നെതിരെയുള്ള ആഗോള സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ ബേസ്.

കഴിഞ്ഞ ആഴ്ചയിലെ പിന്മാറ്റം വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

അതേസമയം, സിറിയയില്‍ നിന്ന് യുഎസ് സൈനികരുടെ വിശാലമായ പിന്‍വലിക്കല്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ സംഭവിക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കുറഞ്ഞത് ജനുവരി മുതല്‍ പൂര്‍ണ്ണമായ പിന്‍വലിക്കല്‍ പരിഗണിക്കുകയാണ്.

ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അവിടേക്ക് സൈന്യത്തെ എത്തിക്കാനുള്ള നീക്കമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍, സിറിയയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റത്തിന് ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുമെന്നും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് ഭരണകൂടം ഭീഷണി തുടരുന്നുണ്ട്.

ഇറാനും തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നല്‍കി. ഇതോടെ മേഖലയില്‍ യുഎസ് സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് മേഖലയിലേക്ക് നീങ്ങുന്നുണ്ട്.

Next Story

RELATED STORIES

Share it