India

കൊറോണ: കേരളത്തിന് പ്രത്യേക സഹായ പദ്ധതി അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

അതീവ ഗുരുതരമായ സാഹചര്യവും പ്രശ്‌നത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ആരോഗ്യ മന്ത്രി ചട്ടം 372 പ്രകാരം സഭയില്‍ പ്രസ്താവന നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.

കൊറോണ: കേരളത്തിന് പ്രത്യേക സഹായ പദ്ധതി അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ കേരളത്തിലെ മൂന്ന് പേരില്‍ സ്ഥിരീകരിക്കുകയും ആയിരത്തിലേറെ പേര്‍ നിരീക്ഷണത്തില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ സുരക്ഷയും ശാക്തീകരിക്കാന്‍ കേരളത്തിന് പ്രത്യേക സഹായ പദ്ധതി അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം ലോകസഭയില്‍ ഉന്നയിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുളള വിഷയങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. അടിയന്തിര പ്രമേയ നോട്ടിസ് പരിഗണിച്ചാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അനുവാദം നല്‍കിയത്.

വൈറസ് ബാധ ജനങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അതീവ ഗുരുതരമായ സാഹചര്യവും പ്രശ്‌നത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ആരോഗ്യ മന്ത്രി ചട്ടം 372 പ്രകാരം സഭയില്‍ പ്രസ്താവന നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.

ചൈനയില്‍ നിന്നും ഡല്‍ഹിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ ക്യാംപിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ പ്രത്യേക സംവിധാനം സജ്ജമാക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it