India

മദ്യപിച്ചതിന് ശകാരിച്ച മാതാവിനെ കഴുത്തറുത്ത് കൊന്ന് ചാക്കിലാക്കി മൃതശരീരം കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു

മദ്യപിച്ചതിന് ശകാരിച്ച മാതാവിനെ കഴുത്തറുത്ത് കൊന്ന് ചാക്കിലാക്കി മൃതശരീരം കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു
X

ഭാഗ്പത്: മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ മാതാവിനെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി അതി ക്രൂരമായി കൊലപ്പെട്ടത്. മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ മകന്‍ സുമിത് (30) നെ പോലിസ് അറസ്റ്റ് ചെയ്തു. അരിവാളുകൊണ്ട് കഴുത്തറുത്താണ് പ്രതി കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചെത്തിയതിന് മാതാവ് ഇയാളെ ശകാരിച്ചു. പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് എഴുപത് വയസുള്ള മാതാവിന്റെ കഴുത്തറുത്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

2021 ല്‍ സോനു എന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സുമിത് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ലഹരിക്കടിമയാണെന്നും മാതാപിതാക്കളുമായി തര്‍ക്കം ഉണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സുമിത്തിന്റെ പിതാവ് തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിലെ ഫാക്ടറിയില്‍ വാച്ച്മാന്‍ ആയി ജോലി ചെയ്യുകയാണ്.



Next Story

RELATED STORIES

Share it