എംജെ അക്ബറിന് എതിരായ മാനനഷ്ട കേസ്: പ്രിയാ രമണിക്ക് കോടതി സമന്‍സ്
അടുത്ത മാസം ഫെബ്രുവരി 25ന് മുമ്പായി ഹാജരാവാനാണ് പ്രിയാ രമണിയോട് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാല്‍ ആവശ്യപ്പെട്ടത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയതായി പ്രിയാ രമണി ആരോപിച്ചിരുന്നു.
BY JSR29 Jan 2019 11:37 AM GMT

X
JSR29 Jan 2019 11:37 AM GMT
ന്യൂഡല്‍ഹി: ലൈംഗിക ആരോപണ കേസില്‍ ഉള്‍പെട്ട മുന്‍കേന്ദ്രമന്ത്രി എംജെ അക്ബര്‍ പത്രപ്രവര്‍ത്തക പ്രിയാ രമണിക്ക് എതിരേ നല്കിയ മാനനഷ്ട കേസില്‍ ഡല്‍ഹി പട്യാല കോടതി പ്രിയാ രമണിക്ക് സമന്‍സ് അയച്ചു. അടുത്ത മാസം ഫെബ്രുവരി 25ന് മുമ്പായി ഹാജരാവാനാണ് പ്രിയാ രമണിയോട് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാല്‍ ആവശ്യപ്പെട്ടത്. അക്ബറിനു വേണ്ടി അഭിഭാഷക ഗീത ലുത്ര കോടതിയില്‍ ഹാജരായി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയതായി പ്രിയാ രമണി ആരോപിച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പ്രിയാ രമണിക്ക് പിന്നാലെ നിരവധി സ്ത്രീകള്‍ അക്ബറിനെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT