- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മുകശ്മീര്‍ ഒരു തുറന്ന ജയിലായി മാറിയെന്ന് മെഹബൂബ മുഫ്തി
ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ല

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഒരു തുറന്ന ജയിലായി മാറിയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തങ്ങളുടെ അന്തസിനും അവകാശങ്ങള്‍ക്കും സ്വത്വത്തിനും നേരെയുള്ള ആക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്നും അവര്‍ പറഞ്ഞു. അനധികൃതമായി മണല്‍ ഖനനം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞതായി ആരോപിച്ച മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നുവെന്നും പറഞ്ഞു.
റമ്പിയാരനല്ല സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രാദേശിക ഭരണകൂടം എന്നെ തടഞ്ഞു. അനധികൃത ടെന്‍ഡറുകളിലൂടെ മണല്‍ പുറത്തേക്ക് കടത്തുകയും പ്രദേശവാസികളെ പ്രദേശത്ത് നിന്ന് വിലക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ലെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
മണല്‍ മാഫിയ പകല്‍ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ മിണ്ടാതിരിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഒരു നേതാവെന്ന നിലയില്‍ ഈ പരാതികള്‍ വിശദീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി തന്റെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് സുരക്ഷ എന്ന മറവില്‍ തന്റെ നീക്കങ്ങളെ തടയുന്നുവെന്നും അവര്‍ ആരോപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















