India

അഞ്ചു വര്‍ഷത്തിനിടെ മാവോവാദി ആക്രമണങ്ങള്‍ 43 ശതമാനം കുറഞ്ഞെന്നു കേന്ദ്രം

അഞ്ചു വര്‍ഷത്തിനിടെ മാവോവാദി ആക്രമണങ്ങള്‍ 43 ശതമാനം കുറഞ്ഞെന്നു കേന്ദ്രം
X

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് മാവോവാദി ആക്രമങ്ങളില്‍ 43 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് മാവോവാദി ആക്രമണങ്ങളില്‍ വന്‍ കുറവാണുണ്ടായത്. തീവ്ര ഇടതുസംഘടനകള്‍ക്കെതിരേ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമായി ആക്രമണങ്ങളില്‍ 43 ശതമാനം കുറവാണുണ്ടായത്. ഇടതു തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങള്‍ മാത്രമല്ല വ്യാപനവും സ്വാധീനവും തടയാന്‍ സര്‍ക്കാരിനായി. 2018ല്‍ 60 ജില്ലകളില്‍ മാത്രമാണ് മാവോവാദി ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്- രാജ്യസഭയില്‍ കിഷന്‍ റെഡ്ഡി വ്യക്തമാക്കി. മാവോവാദി ആക്രമണങ്ങളേയും പ്രതിരോധ നടപടികളെയും കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it