India

ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 മാത്രമല്ല ഉള്ളത്; അമിത് ഷാക്കെതിരേ ആഞ്ഞടിച്ച് മനീഷ് തിവാരി

കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കി മാറ്റണമെന്ന് നിരവധി തവണ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി ബിജെപി മാറ്റിയിരിക്കുകയാണ്. ഫെഡറല്‍ ഘടനയ്ക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി ഉണ്ടാകില്ല. മനീഷ് തിവാരി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 മാത്രമല്ല ഉള്ളത്; അമിത് ഷാക്കെതിരേ ആഞ്ഞടിച്ച് മനീഷ് തിവാരി
X

ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനത്തെ ലോക്‌സഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കി മാറ്റണമെന്ന് നിരവധി തവണ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി ബിജെപി മാറ്റിയിരിക്കുകയാണ്. ഫെഡറല്‍ ഘടനയ്ക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി ഉണ്ടാകില്ല. മനീഷ് തിവാരി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 മാത്രമല്ല ഉള്ളതെന്ന് മനീഷ് തിവാരി ആഭ്യന്തര മന്ത്രി അമിത് ഷായെ ഓര്‍മിപ്പിച്ചു. അതില്‍ അനുഛേദം 371എ മുതല്‍ 1 വരെ ഉണ്ട്. നാഗാലന്‍ഡ്, അസം, മണിപ്പൂര്‍, ആന്ധ്ര, സിക്കിം തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അവ നല്‍കുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയിരിക്കുന്നത് വഴി എന്ത് സന്ദേശമാണ് ആ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 371 നാളെ നിങ്ങള്‍ റദ്ദാക്കാം. അവിടെയെല്ലാം രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാം. ഏത് തരത്തിലുള്ള ഭരണഘടനാപരമായ മാതൃകയാണ് നിങ്ങള്‍ രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും മനീഷ് തിവാരി ചോദിച്ചു.

ഭരണഘടനയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ കൂടി അനുമതിയോടെ മാത്രമേ സാധിക്കൂ. ജമ്മു കശ്മീരില്‍ എവിടെയാണ് ഭരണഘടന പ്രകാരമുള്ള നിയസഭ? ഏതെങ്കിലും സംസ്ഥാനത്തിന്റെ അതിരുകള്‍ മാറ്റുന്നതിനുമുമ്പ് നിയമസഭയുമായി കൂടിയാലോചിക്കണമെന്ന് ഭരണഘടനയുടെ സെക്ഷന്‍ 3 പറയുന്നുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു.

Next Story

RELATED STORIES

Share it