India

വീണ്ടും ടിക് ടോക് അപകടം; വീഡിയോ എടുക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലപ്പള്ളി തടാകത്തിലാണ് നരസിംഹലു എന്ന യുവാവ് മരിച്ചത്.

വീണ്ടും ടിക് ടോക് അപകടം; വീഡിയോ എടുക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
X

ഹൈദരാബാദ്: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലപ്പള്ളി തടാകത്തിലാണ് നരസിംഹലു എന്ന യുവാവ് മരിച്ചത്. ബന്ധുവിനൊപ്പം തടാകത്തില്‍ കുളിക്കുന്ന ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

നരസിംഹലു തനിച്ച് നൃത്തം ചെയ്യുകയും പ്രശാന്ത് വീഡിയോ ഷൂട്ട് ചെയ്യുകയുമായിരുന്നു. ഇതിനിടെ നരസിംഹ വെള്ളത്തിലേക്ക് കാല്‍തെന്നി വീണു. ഇരുവര്‍ക്കും നീന്തലറിയില്ലായിരുന്നു. യുവാവ് മുങ്ങിത്താഴുന്നത് കണ്ട് ബന്ധു ബഹളമുണ്ടാക്കി. ഇതുകേട്ട് നാട്ടുകാരെത്തി നരസിംഹലുവിനെ രക്ഷപ്പെടുത്തിയെങ്കിലും മരണപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it