പ്രജ്ഞാ സിങ്ങിനു കോടതിയുടെ താക്കീത്

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലില്‍ നിന്നുള്ള ബിജെപി എംപിയുമായ പ്രജ്ഞ സിങ് താക്കൂറിനു കോടതിയുടെ താക്കീത്. മലേഗാവ് സ്‌ഫോടനക്കേസിന്റെ വിചാരണക്കു കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നു താക്കൂര്‍ അറിയിച്ചതോടെയാണ് മുംബൈയിലെ പ്രത്യേക കോടതിയുടെ താക്കീത്. നിര്‍ബന്ധമായും വിചാരണക്കായി നാളെ ഹാജരാവണമെന്നാണ് കോടതി നിര്‍ദേശം.
ഉയര്‍ന്ന രക്ത സമ്മര്‍ദം മൂലം കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രജ്ഞ സിങ് കോടതിയെ അറിയിച്ചത്. ഇതു പരിഗണിച്ച കോടതി ഒരു ദിവസത്തെ ഇളവു നല്‍കുകയും രക്തസമ്മര്‍ദം തെളിയിക്കുന്നതിനുള്ള രേഖകളുമായി നാളെ തന്നെ കോടതിയില്‍ ഹാജരാവണമെന്നു നിര്‍ദേശിക്കുകയുമായിരുന്നു.
പാര്‍ലമന്റെിലെ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നു കാണിച്ച്, കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒരാഴ്ച ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രജ്ഞ സിങ് നേരത്തെ എന്‍ഐഎ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി എന്‍ഐഎ ജഡ്ജി തള്ളിയിരുന്നു.
RELATED STORIES
ജാതി സെന്‍സസ് നടത്താന്‍ കേരളം ആവശ്യപ്പെടണമെന്ന് സംവരണ സമുദായ മുന്നണി
25 May 2022 4:11 AM GMTകരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;ഒന്നരക്കോടി വിലമതിക്കുന്ന സ്വര്‍ണ...
25 May 2022 4:09 AM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMTപിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലിസിന്റെ അപേക്ഷയില്‍ വിധി...
25 May 2022 3:52 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTടെക്സാസ് വെടിവയ്പ്: അമേരിക്കന്‍ പതാക പാതി താഴ്ത്തിക്കെട്ടും
25 May 2022 2:43 AM GMT