- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലേഗാവ് സ്ഫോടനം: എല്ലാ പ്രതികളോടും ഡിസംബർ 3 ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി
സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രജ്ഞ സിങ് താക്കൂറിന്റേതാണെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുംബൈ: 2008 ലെ മലേഗാവ് സ്‌ഫോടനക്കേസിൽ വിചാരണ നേരിടുന്ന പ്രതികൾ പ്രത്യേക എൻഐഎ കോടതിക്ക് മുമ്പാകെ ഡിസംബർ 3 ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി. ബിജെപി എംപി പ്രജ്ഞ സിങ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളോടാണ് ഡിസംബർ 3 ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കേസിൽ ദൈനംദിന വിചാരണ ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തിലെ ഒരാളുടെ അപേക്ഷയിലാണ് കോടതിയുടെ നിർദേശം. എല്ലാ പ്രതികളോടും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ ജഡ്ജി പി ആർ സിത്രെ ആവശ്യപ്പെട്ടു. എൻഐഎ വേഗത്തിൽ വിചാരണ നടത്താൻ തയ്യാറാണെന്നും എന്നാൽ സാക്ഷികളെ കണ്ടെത്തേണ്ടതുണ്ടെന്നും ഇത് ശ്രമകരമായ കാര്യമാണെന്നും കോടതിയെ എൻഐഎ അറിയിച്ചു.
2008 സെപ്തംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലേഗാവ് എന്ന പട്ടണത്തിന് സമീപം മോട്ടോർ സൈക്കിളിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് കേസ്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രജ്ഞ സിങ് താക്കൂറിന്റേതാണെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
യുഎപിഎ സെക്ഷൻ 16, 18 വകുപ്പുകൾ, ഇന്ത്യൻ ശിക്ഷാ നിയമം 120 (ബി) (ക്രിമിനൽ ഗൂഡാലോചന), 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 324, 153 (എ) തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















