India

രണ്ടു മക്കളിലധികമുള്ളവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന നിയമം നിര്‍മിക്കണമെന്നു ബിജെപി മന്ത്രി

രണ്ടു മക്കളിലധികമുള്ളവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന നിയമം നിര്‍മിക്കണമെന്നു ബിജെപി മന്ത്രി
X

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നത് തടയണമെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും കേന്ദ്രമന്ത്രി. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്കു വോട്ടവകാശം നിഷേധിക്കുന്ന നിയമം നിര്‍മിക്കണമെന്നാണു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആവശ്യപ്പെട്ടത്.

രാജ്യത്ത് ക്രമാതീതമായി ജനസംഖ്യ വര്‍ധിക്കുകയാണ്. ഇത് സാമൂഹി ഐക്യവും പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവുമുണ്ടാക്കുന്നുണ്ട്. ഇത് തടയേണ്ടത് അത്യവശ്യമാണ്. ഇതിനായി നിയമനിര്‍മാണം നടത്തണം. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനസംഖ്യാ വര്‍ധനവും മതവിശ്വാസവും തമ്മില്‍ ബന്ധമുണ്ടെന്നു പറഞ്ഞ മന്ത്രി, ഇസ്‌ലാമിക രാജ്യങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിനു ശ്രമിച്ചു കൊണ്ടിരിക്കുകായണെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിയന്തിരമായി വന്ധ്യംകരണം നടത്തണമെന്നു നേരത്തേ ഇതേ മന്ത്രി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ബീഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്ങ്.

Next Story

RELATED STORIES

Share it