- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ 10259 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 250 മരണം
നിലവില്‍ 1,85,270 സജീവ കേസുകളാണുള്ളതെന്നും 41,965 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് .

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച 10,259 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,86,321 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,238 പേര്‍ രോഗമുക്തി നേടി. ഇതുവരെ 13,58,606 പേരാണ് സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയത്.
നിലവില്‍ 1,85,270 സജീവ കേസുകളാണുള്ളതെന്നും 41,965 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം ശനിയാഴ്ച മുംബൈയില്‍ മാത്രം 1,791 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,988 പേര്‍ രോഗമുക്തി നേടുകയും 47 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ മുംബൈയില്‍ 2,40,339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,79,146 ആയി. 37,102 സജീവ കേസുകളാണുള്ളത്. 7,35,638 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 6,406 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കര്‍ണാടകയില്‍ ശനിയാഴ്ച 7,184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8,893 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 71 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതിനോടകം 7,58,574 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,10,647 എണ്ണം സജീവ കേസുകളാണുള്ളത്. ഇതുവരെ 6,37,481 പേര്‍ രോഗമുക്തി നേടിയതായും 10,427 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ 4,295 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 57 മരണവും റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,83,486 ആയി. മരണസംഖ്യ 10,586 ആയിട്ടുണ്ട്. ശനിയാഴ്ച 5,005 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 6,32,708 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















