India

മഹാരാഷ്ട്രയില്‍ 11,447 പേര്‍ക്കു കൂടി കൊവിഡ്; കര്‍ണാടകയില്‍ 7542 പുതിയ രോഗികള്‍

കര്‍ണാടകയില്‍ 7542 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 8,580 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 73 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി.

മഹാരാഷ്ട്രയില്‍ 11,447 പേര്‍ക്കു കൂടി കൊവിഡ്; കര്‍ണാടകയില്‍ 7542 പുതിയ രോഗികള്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 11,447 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,885 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 306 മരണങ്ങളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 15,76,062 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 13,44,368 പേര്‍ രോഗമുക്തി നേടുകയും 41,502 പേര്‍ മരിക്കുകയും ചെയ്തു. 1,89,715 സജീവ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ 7542 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 8,580 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 73 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,51,390 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,28,588 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 10,356 പേര്‍ മരിച്ചു. സംസ്ഥാനത്ത് 1,12,427 സജീവ കേസുകളുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് 4,389 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 5,245 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 57 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 6,79,191 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,27,703 പേര്‍ രോഗമുക്തി നേടി. 10,529 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് 40,959 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡല്‍ഹിയില്‍ 3428 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3197 പേര്‍ രോഗമുക്തി നേടി. 22 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 3,24,459 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,95,699 പേര്‍ രോഗമുക്തി നേടി. 5946 പേരാണ് കൊവിഡ് മൂലം മരിച്ചത്. നിലവില്‍ 22,814 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it