India

മഹാരാഷ്ട്രയില്‍ 5,535 പേര്‍ക്കുകൂടി കൊവിഡ്; തമിഴ്‌നാട്ടില്‍ ചികിൽസയിലുള്ളത് 13,907 പേര്‍

മഹാരാഷ്ട്രയിൽ 46,356 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവർന്നത്.

മഹാരാഷ്ട്രയില്‍ 5,535 പേര്‍ക്കുകൂടി കൊവിഡ്; തമിഴ്‌നാട്ടില്‍ ചികിൽസയിലുള്ളത് 13,907 പേര്‍
X

മുംബൈ: മഹാരാഷ്ട്രയിൽ 5,535 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,63,055 ആയി. ഇതിൽ 16,35,971 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 5,860 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. 92.79 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

പുതുതായി 154 മരണംകൂടി റിപോർട്ട് ചെയ്തു. സംസ്ഥാനത്ത് 46,356 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവർന്നത്. 2.63 ശതമാനമാണ് മരണനിരക്ക്. നിലവിൽ 79,738 രോഗികൾ കൂടി ചികിൽസയിൽ തുടരുന്നുണ്ട്.

തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം ഇന്നും 2000ത്തിന് താഴെയാണ്. 1,707 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,251 പേർ ഇന്ന് രോഗമുക്തരായി. 13,907 രോഗികൾ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്.

ഇന്ന് 19 മരണം കൂടി റിപോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 11,550 ആയി. ഇതുവരെ 7,64,989 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7,39,532 പേരും ഇതിനോടകം രോഗമുക്തരായി.


Next Story

RELATED STORIES

Share it