'സൈക്കോ കില്ലര്‍' എന്നാരോപിച്ച് യുവാവിനെ പോലിസ് വെടിവച്ച് കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ രത്ലാമില് 'സൈക്കോ കില്ലര്‍' എന്നാരോപിച്ച് യുവാവിനെ പോലിസ് വെടിവച്ച് കൊന്നു. ഗുജറാത്തിലെ ദഹോദ് നിവാസിയായ ദിലീപ് ദെവാളിനെയാണ് വെടിവച്ചു കൊന്നത്. ഇയാള്‍ക്കെതിരേ നിരവധി കൊലപാതക കേസുകളുള്ളതായും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും പോലിസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് പോലിസുകാര്‍ക്ക് പരിക്കേറ്റതായും വ്യക്തമാക്കി. നവംബര്‍ 25ന് ചോതി ദീപാവലി ആഘോഷിക്കുന്നതിനിടെ ഗൃഹനാഥനെയും ഭാര്യയയെയും മകളെയും അവരുടെ വീട്ടില്‍ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. രാത്രി പടക്കം പൊട്ടിക്കുന്ന ശബ്ദത്തിന്റെ മറവിലാണ് ദെവാളും സംഘവും കുടുംബത്തെ കൊലപ്പെടുത്തിയത്. സമീപകാലത്ത് കുറച്ച് സ്ഥലം വിറ്റതിനാല്‍ വീട്ടില്‍ പണം സൂക്ഷിച്ചിരിക്കാമെന്നു കരുതി ജൂണില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയതും ഇയാളാണെന്നാണ് പോലിസ് പറയുന്നത്.
ദെവാളിനെ കൂടാതെ അനുരാഗ് മെഹര്‍(25), ഗൗരവ് ബില്‍വാള്‍(22), ലാല ഭഭോര്‍(20) എന്നിവരെയാണ് കൊലപാതകത്തിന് അറസ്റ്റ് ചെയ്തത്. പ്രായമായവരുടെ ഉടമസ്ഥതയിലുള്ള വീടുകളെ ലക്ഷ്യമിടുന്ന 'സൈക്കോ കില്ലര്‍' ആണ് ദെവാളെന്നും സാക്ഷികളാരും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അവരെയും കൊലപ്പെടുത്തുന്നതാണ് രീതിയെന്നും പോലിസ് പ്രസ്താവനയില്‍ പറഞ്ഞു.
Madhya Pradesh's "Psychopathic Killer" Killed In Encounter, 5 Cops Injured
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT