ആത്മഹത്യക്കു ശ്രമിച്ച കമിതാക്കള്‍ ആശുപത്രിയില്‍ വിവാഹിതരായി
21കാരന്‍ നവാസും 19കാരി രേഷമക്കുമാണ് ആശുപത്രിവാര്‍ഡ് വിവാഹവേദിയായത്
തെലങ്കാന: വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു ആത്മഹത്യ ശ്രമിച്ചതിനെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ കമിതാക്കള്‍ക്കു ഒടുവില്‍ ആശുപത്രിയില്‍ വച്ചു വിവാഹം. തെലങ്കാനയിലെ വികാരാബാദ് ജില്ലിയിലാണ് സംഭവം. 21കാരന്‍ നവാസും 19കാരി രേഷമക്കുമാണ് ആശുപത്രിവാര്‍ഡ് വിവാഹവേദിയായത്. രണ്ടു വര്‍ഷമായി പ്രണയിത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. നവാസിന്റെ സഹോദരനും രേഷ്മയുടെ സഹോദരിയും തമ്മില്‍ നേരത്തെ വിവാഹിതരായിരുന്നു. ഇക്കാരണം ചൂണ്ടിക്കാണിച്ചാണ് ഇരുവീട്ടുകാരും ഇവരുടെ ബന്ധത്തെ എതിര്‍ത്തത്. ഇതേതുടര്‍ന്നു രേഷ്മ ആത്മഹത്യക്കു ശ്രമിച്ചു. ഇതറിഞ്ഞ നവാസും ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ ഇരുവരെയും ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികില്‍സയെ തുടര്‍ന്നു ആരോഗ്യം മെച്ചപ്പെട്ടതോടെ രേഷമയെ ചികില്‍സിച്ച ഡോക്ടര്‍ ഇരുവീട്ടുകാരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന ആശുപത്രിയില്‍ തന്നെ വിവാഹത്തിനുള്ള ഒരുക്കള്‍ നടത്തുകയായിരുന്നു.
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT