ആറാംഘട്ട വോട്ടെടുപ്പ്: ജാര്‍ഖണ്ഡിലും ബിഹാറിലും കനത്ത പോളിങ്
വോട്ടെടുപ്പിന് മുമ്പ് തന്നെ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശിലും ബംഗാളിലും ബിഹാറിലും എട്ടു വീതവും ജാര്‍ഖണ്ഡില്‍ നാലും, ഹരിയാനയില്‍ പത്തും ഡല്‍ഹിയില്‍ 7, പശ്ചിമബംഗാളില്‍ എട്ടും മണ്ഡലങ്ങലിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിങും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കും. രാവിലെ തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദടക്കമുള്ള പ്രമുഖര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബിഹാറിലും ജാര്‍ഖണ്ഡിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.
ജാര്‍ഖണ്ഡ്-12.45, ബിഹാര്‍-9.03, ഹരിയാന-3.74, , ഡല്‍ഹി-3.74 മധ്യപ്രദേശ്-4.01, ഉത്തര്‍പ്രദേശ്-6.86, ബംഗാള്‍-6.58 എന്നിങ്ങനെയാണ് പോളിങ് ശതമാനം. വോട്ടെടുപ്പിന് മുമ്പ് തന്നെ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. ഇത് കൂടാതെ രണ്ടിടങ്ങളിലായി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.
RELATED STORIES
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ്...
26 May 2022 1:56 AM GMTവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT