ലാലു പ്രസാദിന്റെ നില അതീവഗുരുതരം; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് അദ്ദേഹം. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും 50 ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
BY RSN1 Sep 2019 6:19 AM GMT
X
RSN1 Sep 2019 6:19 AM GMT
പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണന്ന് ആശുപത്രി അധികൃതര്‍. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് അദ്ദേഹം. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും 50 ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്ന അളവിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഒന്നരവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. 2013 ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കുറ്റക്കാരനാക്കി വിധിവന്നത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഏറെ നാളായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് ആദ്ദേഹം.
Next Story
RELATED STORIES
ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMT