നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിയില്‍ പോലിസ് റെയ്ഡ്

കൊല്‍ക്കത്ത: കേന്ദ്രവും സിബിഐയും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കവേ, സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ ഭാര്യ പങ്കാളിയായ കമ്പനിയില്‍ കൊല്‍ക്കത്ത പോലിസിന്റെ റെയ്ഡ്. നാളെ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനിരിക്കെയാണ് കൊല്‍ക്കത്ത പോലിസിന്റെ റെയ്ഡെന്നതാണ് ശ്രദ്ദേയമാവുന്നത്. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫിസിലെത്തിയ സിബിഐ ഉദ്യോഗസ്ഥരും കൊല്‍ക്കത്ത പോലിസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സിബിഐ ഉദ്യോഗസ്ഥരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കേന്ദ്രവും മമതയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്കു ഇതു വഴിമാറുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണം ഉയര്‍ന്നിരുന്ന കമ്പനിയാണ് നാഗേശ്വര റാവുവിന്റെ ഭാര്യ പങ്കാളിയായ കമ്പനി.
RELATED STORIES
വിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും,എന്നെ ചോദ്യം ചെയ്യാന്‍...
24 May 2022 5:32 AM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMT