Sub Lead

കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
X

കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ അറസ്റ്റും, കസ്റ്റഡിയും ചോദ്യംചെയ്തുള്ള കെജ്‌രിവാളിന്റെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബഞ്ചണ് ഹരജി പരിഗണിക്കുക.

ഇന്നു വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് തീഹാര്‍ ജയിലില്‍ കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന കെ കവിതയെയും സിബിഐ ഇന്ന് റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കെജ്‌രിവാളിനെ എതിരായ നീക്കങ്ങള്‍ സിബിഐയും കടുപ്പിക്കുന്നതായാണ് സൂചന. ചോദ്യംചെയ്യലുമായി കവിത സഹകരിക്കുന്നില്ലെന്നാണ് സിബിഐ വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടുമെന്നും സൂചന ഉണ്ട്.



Next Story

RELATED STORIES

Share it