India

കെജരിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കും; ഡല്‍ഹിയില്‍ നിരോധനാജ്ഞ

കെജരിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കും; ഡല്‍ഹിയില്‍ നിരോധനാജ്ഞ
X

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. കെജരിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് ആം ആദ്മമി പാര്‍ട്ടിയുടെ പ്രതികരണം. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും കെജരിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എ എ പി നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിവാദമായ ഡല്‍ഹി മദ്യ നയ കേസിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ ഇ ഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മുഖ്യമന്ത്രി ആണ് കെജരിവാള്‍. നേരത്തെ ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തിരുന്നു.






Next Story

RELATED STORIES

Share it