India

കോണ്‍ഗ്രസിനോടൊപ്പമെന്ന് ഡിഎംകെ; റാവു- സ്റ്റാലിന്‍ കൂടിക്കാഴ്ച പരാജയം

കോണ്‍ഗ്രസിനോടൊപ്പമെന്ന് ഡിഎംകെ; റാവു- സ്റ്റാലിന്‍ കൂടിക്കാഴ്ച പരാജയം
X

ചെന്നൈ: കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നു ആവര്‍ത്തിച്ച് ഡിഎംകെ. കോണ്‍ഗ്രസ്- ബിജെപി ഇതര മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുന്ന ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചയിലാണ് ഡിഎംകെ ഇക്കാര്യം അറിയിച്ചത്. ഡിഎംകെയുടെ നേതാക്കളായ സ്റ്റാലിന്‍, ദുരൈമുരുകന്‍, ടിആര്‍ബാലു തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകണമെന്നാണ് ആഗ്രഹമെന്നു സ്റ്റാലിന്‍ റാവുവിനോടു വ്യക്തമാക്കിയതാണു വിവരം. ചര്‍ച്ചക്കു ശേഷം റാവു മാധ്യമങ്ങളെ കാണാതെയാണ് മടങ്ങിയത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നാണ് ഡിഎംകെ മല്‍സരിച്ചത്. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ കാണാന്‍ റാവു നേരത്തെയും ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ സമ്മതത്തോടെയാണു ഇപ്പോള്‍ സ്റ്റാലിന്‍ റാവുവുമായി കൂടിക്കാഴ്ചക്കു സമ്മതിച്ചതെന്നാണു വിവരം. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് റാവുവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it