India

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. നവംബര്‍ 23നാണു ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെട്ടു കേന്ദ്രം ഇന്നലെ ചീഫ് ജസ്റ്റിസിനു കത്ത് കൈമാറി. സുപ്രിം കോടതി ജഡ്ജിമാരില്‍ സീനിയോരിറ്റിയില്‍ ഇനി മുന്നിലുള്ളത് ജസ്റ്റിസ് സൂര്യകാന്താണ്. ഗവായിയുടെ പിന്‍ഗാമിയായി നിയമിതനാകുന്ന സൂര്യകാന്തിന് 2027 ഫെബ്രുവരി ഒമ്പതു വരെ കാലാവധിയുണ്ടാകും. 65 വയസാണ് സുപ്രിം കോടതിയില്‍ വിരമിക്കല്‍ പ്രായം.

ജസ്റ്റിസ് ഗവായ് വിരമിക്കും മുന്‍പേ ബില്ലുകളില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രിം കോടതി വിധി സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറന്‍സില്‍ വിധി പറയും. ചീഫ് ജസ്റ്റിസ് ഗവായിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു.






Next Story

RELATED STORIES

Share it