India

ജെഎന്‍യു പേര് മാറ്റി മോദി നരേന്ദ്ര സര്‍വകലാശാല എന്നാക്കണം; നിര്‍ദ്ദേശവുമായി ബിജെപി എംപി

ജെഎന്‍യു സര്‍വകലാശാലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ക്കെതിരേ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി എംപിയുടെ സന്ദര്‍ശനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഹാന്‍സ് രാജ്.

ജെഎന്‍യു പേര് മാറ്റി മോദി നരേന്ദ്ര സര്‍വകലാശാല എന്നാക്കണം; നിര്‍ദ്ദേശവുമായി ബിജെപി എംപി
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പേര് മാറ്റി മോദി നരേന്ദ്രമോദി സര്‍വകലാശാല എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഹാന്‍സ് രാജ്. ജെഎന്‍യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പേര് മാറ്റണമെന്ന് ബിജെപി എംപി നിര്‍ദ്ദേശിച്ചത്. കൂടാതെ കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

ജെഎന്‍യു സര്‍വകലാശാലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ക്കെതിരേ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി എംപിയുടെ സന്ദര്‍ശനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഹാന്‍സ് രാജ്. 2009ല്‍ ഇദ്ദേഹം ആദ്യം ചേര്‍ന്നത് ശിരോമണി അകാലിദളിലാണ്. പിന്നീട് 2016ല്‍ കോണ്‍ഗ്രസ്സില്‍. തുടര്‍ന്ന് 2016 ഡിസംബര്‍ 10 ന് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.1969ലാണ് ജെഎന്‍യു സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരാണ് സര്‍വകലാശാലക്ക് നല്‍കിയത്.







Next Story

RELATED STORIES

Share it