India

തങ്ങളുടെ എംഎല്‍എമാരെ റാഞ്ചാന്‍ ആര്‍ജെഡി ശ്രമിക്കുന്നു; ആരോപണവുമായി മാഞ്ജിയും മുകേഷ് സാഹ്നിയും

ആര്‍ജെഡിക്ക് അധികാരം എങ്ങനെയും കിട്ടണമെന്ന ആഗ്രഹമാണ്. അവരുടെ നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണം.

തങ്ങളുടെ എംഎല്‍എമാരെ റാഞ്ചാന്‍ ആര്‍ജെഡി ശ്രമിക്കുന്നു; ആരോപണവുമായി മാഞ്ജിയും മുകേഷ് സാഹ്നിയും
X

പാട്ന: തന്റെ പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരെയും റാഞ്ചാന്‍ ആര്‍ജെഡി ശ്രമിക്കുകയാണെന്ന് എച്ച്എഎം അദ്ധ്യക്ഷന്‍ ജിതന്‍ റാം മാഞ്ജി. സമാന ആരോപണം തന്നെ വിഐപി അദ്ധ്യക്ഷന്‍ മുകേഷ് സാഹ്നിയും ഉന്നയിച്ചു.

ആര്‍ജെഡിക്ക് അധികാരം എങ്ങനെയും കിട്ടണമെന്ന ആഗ്രഹമാണ്. അവരുടെ നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണം. അതിന് വേണ്ടിയാണവര്‍ കുതിരക്കച്ചവടം നടത്താനൊരുങ്ങുന്നതെന്ന് ജിതന്‍ റാം മാഞ്ജി പറഞ്ഞു. എച്ച്എഎമ്മിന് നാല് എംഎല്‍എമാരാണുള്ളത്.

തങ്ങളുടെ നാല് എംഎല്‍എമാരുമായും ബന്ധം പുലര്‍ത്തുന്നുണ്ട്. അവര്‍ക്ക് പാര്‍ട്ടിയിലും മുഖ്യമന്ത്രി നിതീഷ് കുമാറിലും വിശ്വാസമുണ്ട്. ആര്‍ജെഡിക്ക് ശരിയായ സമയത്ത് മറുപടി നല്‍കുമെന്ന് മുകേഷ് സാഹ്നി പറഞ്ഞു.

അതേ സമയം മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും മറ്റ് എന്‍ഡിഎ നേതാക്കളും ഉന്നയിച്ച ആപരോപണങ്ങളെ ആര്‍ജെഡി തള്ളി. നുണ പറയല്‍ സുശീല്‍ മോദിയുടെ ശീലമാണെന്ന് ആര്‍ജെഡി വക്താവ് ഭായ് വീരേന്ദ്ര പറഞ്ഞു.

Next Story

RELATED STORIES

Share it