India

ലോക്ക് ഡൗണില്‍ കുടുങ്ങിയ പതിനാറുകാരി കൂട്ട ബലാല്‍സംഗത്തിനിരയായി

ലോക്ക്ഡൗണ്‍ ദിനത്തില്‍ ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

ലോക്ക് ഡൗണില്‍ കുടുങ്ങിയ പതിനാറുകാരി  കൂട്ട ബലാല്‍സംഗത്തിനിരയായി
X

റാഞ്ചി: ലോക്ക്ഡൗണില്‍ പെട്ട പതിനാറുകാരി ജാര്‍ഖണ്ഡില്‍ കൂട്ടബലത്സംഗത്തിനിരയായി. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വഴിയില്‍ വെച്ച് പെണ്‍കുട്ടിയുടെ സുഹൃത്ത് മറ്റുള്ളവരെ വിളിച്ചുവരുത്തുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

ലോക്ക്ഡൗണ്‍ ദിനത്തില്‍ ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് തിരിക്കുകയായിരുന്നു. പിതാവിനോട് കാത്തുനില്‍ക്കാന്‍ പറഞ്ഞെങ്കിലും ലോക്ക്ഡൗണ്‍ ആയതിനാല്‍ സ്ഥലത്ത് എത്തിചേരാനായില്ല. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തിയത്. ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നും പോലിസ് പരിശോധനയുണ്ടാവുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചു. തുടര്‍ന്ന് പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെ പോവുകയായിരുന്നു. പിന്നീട് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.


Next Story

RELATED STORIES

Share it