ജാവേദ് അക്തറിന്റെ മാനനഷ്ട കേസ്; കങ്കണയ്ക്ക് തിരിച്ചടി; വിചാരണയ്ക്ക് സ്റ്റേ ഇല്ല
BY FAR3 Feb 2024 6:38 AM GMT
X
FAR3 Feb 2024 6:38 AM GMT
മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റനൗട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആരംഭിച്ചതാണെന്നും ഈ സമയത്തു നല്കിയ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി.നായിക് പറഞ്ഞു.
വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ നടി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസെടുത്തതോടെ നടിയും പരാതി നല്‍കിയിരുന്നു.
Next Story
RELATED STORIES
സ്വാതി മലിവാൾ ബിജെപി ഏജൻ്റെന്ന് എഎപി
17 May 2024 4:08 PM GMTതിരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി; ആരെയും വെറുതെ...
17 May 2024 12:31 PM GMTപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്: പിടിയിലായത് പ്രതി...
17 May 2024 12:28 PM GMTനീലഗിരി മേഖലയില്‍ കനത്ത മഴയ്ക്കു സാധ്യത; 20 വരെ ഊട്ടി യാത്ര...
17 May 2024 12:19 PM GMTതിരുവനന്തപുരത്ത് ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ...
17 May 2024 12:15 PM GMTയുഎഇയില്‍ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1,300 കമ്പനികള്‍ക്ക്...
17 May 2024 12:13 PM GMT