നിയന്ത്രണങ്ങളിലെ ഇളവ്; ജമ്മു കശ്മീരില്‍ 190 പ്രൈമറി സ്കൂളുകള്‍ ഇന്ന് തുറക്കും
സുരക്ഷയുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പടെ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ശ്രീനഗര്‍: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ 190 പ്രൈമറി സ്കൂളുകള്‍ ഇന്ന് തുറക്കും. ചില കോളജുകളും ഇന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാരസ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണനിലയിലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു.
സുരക്ഷയുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പടെ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 35 പോലിസ് സ്റ്റേഷനുകളുടെ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ 50 പോലിസ് സ്റ്റേഷന് പരിധിയിലേക്ക് ഉയര്‍ത്തിരുന്നു. വൈകാതെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ കഴിഞ്ഞദിവസം ഭാഗികമായി പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്നലെ വീണ്ടും വിച്ഛേദിച്ചിരുന്നു.
RELATED STORIES
ഗ്യാന്‍വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്; വിശദീകരണവുമായി...
16 May 2022 3:27 PM GMTയുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില്‍ അലര്‍ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം; കര്‍ണാടകയില്‍...
15 May 2022 6:02 AM GMTയുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMT