India

സുരക്ഷ പിന്‍വലിച്ചത് വിഷയമല്ലെന്ന് കശ്മീര്‍ നേതാക്കള്‍

സുരക്ഷ നല്‍കാന്‍ സര്‍ക്കാരാണ് തീരുമാനിച്ചത്. അത് പിന്‍വലിക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേ അല്ലെന്ന് മിര്‍വായിസ് ദി ഹിന്ദു പത്രത്തോട് പറഞ്ഞു.

സുരക്ഷ പിന്‍വലിച്ചത് വിഷയമല്ലെന്ന് കശ്മീര്‍ നേതാക്കള്‍
X

ശ്രീനഗര്‍: ഹുര്‍രിയത്ത് നേതാക്കള്‍ക്ക് സുരക്ഷ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളെ സംബന്ധിച്ചിടത്തോളം വിഷയമല്ലെന്ന് ഹുര്‍റിയത് ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ്. കശ്മീരിലെ വിമത നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗനി ഭട്ട, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേഷി, ഷബീര്‍ ഷാ എന്നിവര്‍ക്കുള്ള സുരക്ഷയും മറ്റു സര്‍ക്കാര്‍ സൗകര്യങ്ങളും പിന്‍വലിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം.

ഇന്ന് വൈകുന്നേരം മുതല്‍ സുരക്ഷ പിന്‍വലിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. മറ്റ് ഏതെങ്കിലും വിമത നേതാക്കള്‍ക്കും സമാനമായ സുരക്ഷയോ സൗകര്യങ്ങളോ ലഭിക്കുന്നുണ്ടെങ്കില്‍ അതും പിന്‍വലിക്കും.

എന്നാല്‍, സുരക്ഷ പിന്‍വലിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്ന് ഹുര്‍റിയത് ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് പറഞ്ഞു. സുരക്ഷ നല്‍കാന്‍ സര്‍ക്കാരാണ് തീരുമാനിച്ചത്. അത് പിന്‍വലിക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേ അല്ലെന്ന് മിര്‍വായിസ് ദി ഹിന്ദു പത്രത്തോട് പറഞ്ഞു. തങ്ങളുടെ സുരക്ഷയെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിര്‍വായിസിന്റെ പിതാവ് മൗലവി മുഹമ്മദ് ഫാറൂഖിനെയും അമ്മാവനെയും 1990ല്‍ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അജ്ഞാതര്‍ വെടിവച്ച് കൊന്നിരുന്നു

Next Story

RELATED STORIES

Share it