പ്രിയങ്കാ ഗാന്ധിക്ക് പകരം 'പ്രിയങ്കാ ചോപ്ര സിന്ദാബാദ്'; ഏറ്റു വിളിച്ച് അണികള്‍
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് സുരേന്ദര്‍ കുമാര്‍ പ്രിയങ്കാ ഗാന്ധിക്ക് പകരം 'പ്രിയങ്കാ ചോപ്ര സിന്ദാബാദ്' എന്ന് വിളിച്ചത്.

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കു പകരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുരേന്ദര്‍ കുമാര്‍. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞതോടെ ആയിരക്കണക്കിന് പരിഹാസ ട്വീറ്റുകളും ഷെയറുകളും ട്രോളുകളുമാണ് പ്രിയങ്ക ചോപ്രയ്ക്കുള്ള കോണ്‍ഗ്രസ് നേതാവിന്റെ സിന്ദാബാദ് വിളിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് സുരേന്ദര്‍ കുമാര്‍ പ്രിയങ്കാ ഗാന്ധിക്ക് പകരം 'പ്രിയങ്കാ ചോപ്ര സിന്ദാബാദ്' എന്ന് വിളിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര സമീപത്തുണ്ടായപ്പോഴാണ് നേതാവിന്റെ വായില്‍ നിന്നും അബദ്ധം ചാടിയത്. 'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്.' എന്നായിരുന്നു സുരേന്ദര്‍ കുമാറിന്റെ മുദ്രാവാക്യം.
തെറ്റി വിളിച്ച മുദ്രാവാക്യം അണികളില്‍ പലരും കണ്ണുംപൂട്ടി ഏറ്റുവിളിച്ചു. ഇതോടെ വീഡിയോ വൈറലായി. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ട്രോളുകളുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. പ്രിയങ്കാ ചോപ്ര എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, രാഹുല്‍ ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്നു പറഞ്ഞില്ലല്ലോ.. എന്നൊക്കെയിയിരുന്നു പരിഹാസം. തുടര്‍ന്ന് അബദ്ധം മനസിലായപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു.
RELATED STORIES
പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
22 May 2022 2:43 PM GMTലാല്‍ കെയേഴ്സ് പതിമൂന്നാമത് രക്തദാന ക്യാംപ് സംഘടിപ്പിച്ചു
22 May 2022 2:22 PM GMTജന മഹാസമ്മേളനം എന്തുകൊണ്ട് ജന മഹാസാഗരമായി?
22 May 2022 2:11 PM GMTഅസമിലെ കസ്റ്റഡി മരണം: പോലിസ് സ്റ്റേഷന് കത്തിച്ചവരുടെ വീടുകള്‍ ജില്ലാ ...
22 May 2022 2:08 PM GMTബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം; ഇറക്കിവിട്ട മുന്‍ പഞ്ചായത്തംഗം...
22 May 2022 2:05 PM GMTകുരങ്ങുപനി ബാധിതരുടെ എണ്ണം 92 ആയതായി ലോകാരോഗ്യസംഘടന
22 May 2022 1:42 PM GMT