കുത്തിവെപ്പിനു ശേഷം നല്കിയ മരുന്ന് മാറി; ശിശു മരിച്ചു; 22 കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍
BY JSR7 March 2019 3:32 PM GMT

X
JSR7 March 2019 3:32 PM GMT
ഹൈദരാബാദ്: കുത്തിവെപ്പിനു ശേഷം മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നു ഒന്നരമാസം പ്രായമുള്ള ശിശു മരിച്ചു. 22 കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍. ഹൈദരാബാദ് നമ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കുത്തിവെപ്പിനു ശേഷം പാരസെറ്റമോള്‍ നല്കേണ്ടതിനു പകരം ട്രമഡോള്‍ എന്ന മരുന്നാണ് അധികൃതര്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കിയത്. ഇതേ തുടര്‍ന്നു കുഞ്ഞുങ്ങള്‍ തളര്‍ന്നു വീഴുകയായിരുന്നു. കുഞ്ഞുങ്ങളെ ഉടന്‍ നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ 22 പേരില്‍ മൂന്നുപേര്‍ വെന്റിലേറ്ററിലാണെന്നും മറ്റുള്ളവര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. പാരസെറ്റമോളും ട്രമഡോളും ഒരേ കവറില്‍ സൂക്ഷിച്ചതാണ് അപകട കാരണമായതെന്നാണ് കരുതുന്നത്. പ്രദേശത്തെ എംഎല്‍എ ജാഫര്‍ ഹുസൈന് ആശുപത്രി സന്ദര്‍ശിച്ചു.
Next Story
RELATED STORIES
മുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ...
27 May 2022 3:20 PM GMTപി സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ...
27 May 2022 2:31 PM GMTനാവടക്കി പി സി ജോര്‍ജ്; തൃക്കാക്കരയില്‍ ബിജെപിക്കൊപ്പം
27 May 2022 2:04 PM GMTഎയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMT