India

അസം പൗരത്വ ബില്‍ പാസായില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാവും: ബിജെപി മന്ത്രി

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു കുടിയേറി ആറ് വര്‍ഷം ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാര്‍സി, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്.

അസം പൗരത്വ ബില്‍ പാസായില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാവും: ബിജെപി മന്ത്രി
X
ഗുവാഹത്തി: അസം പൗരത്വബില്‍ പാസായില്ലെങ്കില്‍ സംസ്ഥാനത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്ന് അസം മന്ത്രി ഹിമന്ത ബിസ്വ ശര്‍മ. ബില്‍ പാസായില്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുമെന്നെനിക്കുറപ്പാണ്. മുഹമ്മദലി ജിന്നയുടെ വഴിയേയാണ് സംസ്ഥാനം മുന്നോട്ടു പോവുന്നതെന്ന തന്റെ മുന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. ജിന്നയുടെ ആദര്‍ശത്തിനു മുന്നില്‍ കീഴടങ്ങണോ ഇന്ത്യയുടെ പാരമ്പര്യം നിലനിര്‍ത്തണമോ എന്നതാണ് ബില്ലിന്റെ പ്രസ്‌ക്തി. അസം മറ്റൊരു കശ്മീരായി മാറാതിരിക്കാന്‍ ബില്‍ പാസാവേണ്ടത് അത്യന്താപേക്ഷിതമാണ് മന്ത്രി പറഞ്ഞു. ബില്ല് പാസാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ലോക്‌സഭ പാസാക്കിയ പുതിയ ബില്ല്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു കുടിയേറി ആറ് വര്‍ഷം ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാര്‍സി, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്.

Next Story

RELATED STORIES

Share it