India

ആരോഗ്യ സംരക്ഷണ അവകാശം കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്‍പ്പെടുത്തിയേക്കും

ഇക്കാര്യം പരാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.

ആരോഗ്യ സംരക്ഷണ അവകാശം കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്‍പ്പെടുത്തിയേക്കും
X

റായ്പൂര്‍: ആരോഗ്യ സംരക്ഷണ അവകാശത്തിനായുള്ള പദ്ധതി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്‍പ്പെടുത്തിയേക്കും. ഇക്കാര്യം പരാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. ഇതിനായി ആരോഗ്യ സംരക്ഷണ അവകാശ നിയമം നിര്‍മിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എല്ലാ ഇന്ത്യക്കാര്‍ക്കും അടിസ്ഥാന ആരോഗ്യ സംരക്ഷണം ഉറപ്പുനല്‍കുന്നതാവും പദ്ധതിയെന്ന് രാഹുല്‍ വ്യക്തമാക്കി. ഇതടക്കം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രാധാന്യം നല്‍കുക. ആരോഗ്യ സംരക്ഷണത്തിനായുള്ള ചിലവുകള്‍ ജിഡിപിയുടെ മൂന്ന് ശതമാനമായി ഉയര്‍ത്തും. രാജ്യത്തെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നതായി രാഹുല്‍ പറഞ്ഞു. റായ്പൂരില്‍ എല്ലാവര്‍ക്കും ആരോഗ്യം ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും പരിഗണിക്കുന്ന നയമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുകയെന്ന് രാഹുല്‍ വ്യക്്തമാക്കി. അധികാരത്തിലെത്തിയാല്‍ ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ കൂടുതല്‍ പണം ചെലവഴിക്കും. തൊഴിലില്ലായ്മ പരിഹരിക്കുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, സാര്‍വത്രിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ക്ക് പാര്‍ട്ടി പ്രാധാന്യം നല്‍കും. ആരോഗ്യ സംരക്ഷണം അടിസ്ഥാനമാണ്. ആ അടിസ്ഥാനം ശക്തമായി നിര്‍മിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാഹുല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it