India

പെരുമാറ്റച്ചട്ട ലംഘനം: ഹരിയാനയില്‍ 5000ത്തിലേറെ പരാതികള്‍

സി വിജില്‍ ആപ്ലിക്കേഷനിലൂടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി നല്‍കാമെന്നതിനാലാണ് പരാതികള്‍ വര്‍ധിക്കാന്‍ കാരണം

പെരുമാറ്റച്ചട്ട ലംഘനം: ഹരിയാനയില്‍ 5000ത്തിലേറെ പരാതികള്‍
X

ഛണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു മാസത്തിനിടെ ഹരിയാനയില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ലഭിച്ചത് 5000ത്തിലേറെ പരാതികള്‍. ബുധനാഴ്ച വരെ 5249 പരാതികളാണ് ലഭിച്ചതെന്നും എല്ലാ പരാതികളും നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിച്ചെന്നും ഹരിയാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അനുരാഗ് അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. സി വിജില്‍ ആപ്ലിക്കേഷനിലൂടെ പരാതികളുടെ കണക്കുകളും വിശദാംശങ്ങളും പുറത്തുവിട്ടു. ഇതില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഗുരുഗ്രാമില്‍ നിന്നാണ്-821. ഹിസാര്‍-535, ഫരീദാബാദ്-518, അംബാല-249, ജജ്ജാര്‍-121, ഭിവാനി-82, ഫത്തേഹാബാദ്-54, ചാര്‍ക്കി ദാദ്രി-6 എന്നിങ്ങനെയാണ് ലഭിച്ച പരാതികള്‍. സി വിജില്‍ ആപ്ലിക്കേഷനിലൂടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി നല്‍കാമെന്നതിനാലാണ് പരാതികള്‍ വര്‍ധിക്കാന്‍ കാരണം. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ചിത്രങ്ങളോ വീഡിയോയോ സി-വിജില്‍ ആപ്പിലേക്ക് അയച്ചാല്‍ മതിയാവും. ഹരിയാനയില്‍ ഒക്ടോബര്‍ 21നാണു തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 24നു നടക്കും.


Next Story

RELATED STORIES

Share it