ബിജെപി എംഎല്‍എ സ്ത്രീയെ നിലത്തിട്ട് ചവിട്ടി; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമം
ഗുജറാത്തിലെ നരോദ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ ബല്‍റാം തവാനിയാണ് ആളുകള്‍ നോക്കിനില്‍ക്കെ ക്രൂരകൃത്യം ചെയ്തത്
അഹമ്മദാബാദ്: കുടിവെള്ള ക്ഷാമം സംബന്ധിച്ച ആവലാതി പറയാനെത്തിയ സ്ത്രീയെ ബിജെപി എംഎല്‍എ നിലത്തിട്ട് ചവിട്ടി. വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമായതിനാല്‍ മാപ്പുപറഞ്ഞ് തടിയൂരാന്‍ എംഎല്‍എയുടെ ശ്രമം. ഗുജറാത്തിലെ നരോദ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ ബല്‍റാം തവാനിയാണ് ആളുകള്‍ നോക്കിനില്‍ക്കെ ക്രൂരകൃത്യം ചെയ്തത്. നിരവധി ഗ്രാമീണ സ്ത്രീകള്‍ക്കൊപ്പം പ്രതിഷേധം അറിയിക്കാനെത്തിയ യുവതിയെ എംഎല്‍എയുടെ അനുയായികള്‍ നിലത്തിട്ട് മര്‍ദിക്കുന്നതിനിടെ താവനി വന്ന് ചവിട്ടുകയായിരുന്നു. സ്ത്രീയെ തവാനി നിലത്തിട്ട് ചവിട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് മാപ്പുപറഞ്ഞ് ബല്‍റാം താവനി എംഎല്‍എ രംഗത്തെത്തിയത്. താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ സ്വയം രക്ഷയ്ക്കായാണ് യുവതിയെ ചവിട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ നിലത്ത് കിടക്കുന്ന യുവതിയെയാണ് ബല്‍റാം താവനി ചവിട്ടിയതെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. എംഎല്‍എയുടെ അനുയായികള്‍ തന്നെ ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെയുള്ളവ കൊണ്ട് ആക്രമിച്ചതായി യുവതി പരാതിപ്പെട്ടിരുന്നു.
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT