India

തങ്ങള്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടന; നിരോധനം എന്തിന്റെ പേരിലെന്നു മനസ്സിലായില്ല: കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി

തങ്ങള്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടന; നിരോധനം എന്തിന്റെ പേരിലെന്നു മനസ്സിലായില്ല: കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി
X

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനം നിരോധിച്ചതിനെതിരേ കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍. തങ്ങളുടെ പ്രവര്‍ത്തനം പരസ്യമായാണ്. രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സംഘടനടയല്ല തങ്ങളുടേത്. ഇതുവരെ നിയമവിരുദ്ധമായ യാതൊരു പ്രവര്‍ത്തനത്തിലും തങ്ങള്‍ ഏര്‍പെട്ടിട്ടില്ലെന്നും സംഘടനാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റംസാന്‍ വ്യക്തമാക്കി. അക്രമപ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് സംഘടനയുടെ ഭരണഘടനയ്‌ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ ക്ഷേമവും മതപ്രചാരണവുമാണ് തങ്ങളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിനെതിരെയോ രാഷ്ട്രത്തിനെതിരേയോ തങ്ങള്‍ പ്രചരണം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നവരെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ല. ഇതുവരെ നിയമവിരുദ്ധമായ യാതൊരു പ്രവര്‍ത്തനത്തിലും തങ്ങള്‍ ഏര്‍പെട്ടിട്ടില്ല. പിന്നെ എന്തിന്റെ പേരിലാണ് സംഘടനയെ നിരോധിച്ചതെന്നു മനസ്സിലാവുന്നില്ലെന്നും റംസാന്‍ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ടതയ്ക്കും ഐക്യത്തിനും തടസ്സമാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നു വ്യക്തമാക്കി അഞ്ചു വര്‍ഷത്തേക്കാണ് കേന്ദ്ര അഭ്യന്തര വകുപ്പ് കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചത്.

Next Story

RELATED STORIES

Share it