India

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി പെണ്‍കുട്ടിയുടെ പ്രതിരോധം

വനത്തില്‍ പോയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി പ്രതിരോധിക്കുകയായിരുന്നു. യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു.

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി പെണ്‍കുട്ടിയുടെ പ്രതിരോധം
X

ചണ്ഡീഗഡ്: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പതിനേഴുകാരിയുടെ പ്രതിരോധം. ഹരിയാനയിലാണ് സംഭവം. ദലിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്ത ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച റയീസ്(23) എന്നയാളുടെ ലിംഗമാണ് പെണ്‍കുട്ടി അറുത്തുമാറ്റിയത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തില്‍ പോയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി പ്രതിരോധിക്കുകയായിരുന്നു. യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it