India

മധ്യപ്രദേശില്‍ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതികളെല്ലാം പതിനാറും പതിനേഴും വയസ്സുള്ളവരാണ്. ഒരാള്‍ക്കു വേണ്ടി പോലിസ് തിരച്ചില്‍ തുടരുന്നു.

മധ്യപ്രദേശില്‍ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍
X

ഭോപ്പാല്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാല്‍സംഗം. മധ്യപ്രദേശിലെ സിദ്ദി ജില്ലയിലെ ജമോദിയിലാണ് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പതിനാറും പതിനേഴും വയസ്സുള്ളവരാണ്. ഒരാള്‍ക്കു വേണ്ടി പോലിസ് തിരച്ചില്‍ തുടരുന്നു.

ചന്തയില്‍ നിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതികള്‍ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍, പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലിസില്‍ പോയി പരാതിപെടുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it