India

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കൊവിഡ്

ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ചവാനെ മുംബൈയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധിച്ചത്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കൊവിഡ്
X

മുംബൈ: മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് കോണ്‍ഗ്രസ് നേതാവായ അശോക് ചവാന്‍. ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ചവാനെ മുംബൈയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധിച്ചത്. ഡ്രൈവറില്‍നിന്നാവാം ചവാന് കൊവിഡ് പിടിപെട്ടതെന്നാണ് സൂചന. ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുംബൈയില്‍നിന്ന് സ്വന്തം ജില്ലയായ മറാത്ത്‌വാഡയ്ക്കും തിരിച്ചും മന്ത്രി ഇടയ്ക്കിടെ യാത്രചെയ്തിരുന്നതായി പിടിഐയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. നേരത്തെ, എന്‍സിപി നേതാവും ഭവനമന്ത്രിയുമായ ജിതേന്ദ്ര അവഹാദിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലേറെ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം സുഖംപ്രാപിച്ചിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത് 3,041 പേര്‍ക്കാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. 58 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 30,542 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 39 പേര്‍ മരണപ്പെട്ടു.

Next Story

RELATED STORIES

Share it