ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേ ലയ്ക്ക് കൊവിഡ്
ശനിയാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെ ശങ്കര്സിങ്ങിനെ ഗാന്ധിനഗറിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയതായാണ് റിപോര്‍ട്ട്.
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഇദ്ദേഹത്തിന് പനി ഉണ്ടായിരുന്നു. ഇതെത്തുടര്‍ന്നു ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് ഹോം ക്വാറന്റൈനിലായിരുന്നു ശങ്കര്‍സിങ്. ശനിയാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെ ശങ്കര്സിങ്ങിനെ ഗാന്ധിനഗറിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയതായാണ് റിപോര്‍ട്ട്.
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ശങ്കര്സിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ശങ്കര്സിങ്ങിനെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മെച്ചപ്പെട്ട ചികില്‍സയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയതെന്ന് അദ്ദേഹത്തിന്റെ മീഡിയാ അസോസിയേറ്റ് പാര്ഥേഷ് പട്ടേല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ല. പ്രമേഹം പോലുള്ള രോഗങ്ങളൊന്നുമില്ലെന്നും ശാരീരികമായി ആരോഗ്യവാനാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTനോമ്പ് സ്വര്‍ഗത്തിന്റെ താക്കോല്‍-റമദാന് വിചാരം-എപ്പിസോഡ് 3
13 March 2024 5:19 AM GMTനോമ്പ് ആര്‍ക്കെല്ലാം? തേജസ് ന്യൂസ് റമദാന് വിചാരം-എപ്പിസോഡ്-2
12 March 2024 12:47 AM GMTവിശുദ്ധ റമദാന് സ്വാഗതം
11 March 2024 2:53 AM GMTഈ വ്രതകാലത്ത് നല്ല മനുഷ്യരാവാന്‍ ശീലിപ്പിക്കാം
8 March 2024 9:40 AM GMT