മുന്‍ ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചു
BY RSN30 July 2019 5:25 AM GMT
X
RSN30 July 2019 5:25 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ മുന്‍ ബിഎസ്പി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ജസ്‌റാം ഗുര്‍ജാര്‍ എന്ന 40കാരനാണ് കൊല്ലപ്പെട്ടത്. ആക്രമികള്‍ വെടിവച്ച ശേഷം രക്ഷപെടുകയായിരുന്നു.
2018ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ ബെഹ്‌റോര്‍ മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്നു ജസ്‌റാം ഗുര്‍ജാര്‍. ബെഹ്‌റോറിലെ ജയിന്‍പുര്‍ബാസ് ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപത്ത് വച്ചായിരുന്നു ആക്രമികള്‍ വെടിയുയര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഗുര്‍ജാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 6ഓളം വെടിയുണ്ടകള്‍ ഇയാളുടെ ശരീരത്തില്‍ തുളച്ചുകയറിയതായി പോലിസ് പറഞ്ഞു. നിലവില്‍ ഇയാള്‍16 കേസിലെ പ്രതിയും കൂടിയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMT