India

ഫറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്ത് ഇഡി; രാഷ്ട്രീയ പകപോക്കലെന്ന് നഷണല്‍ കോണ്‍ഫറന്‍സ്

കശ്മീരിലെ ഗുപ്കറില്‍ വെച്ച് സഖ്യം രൂപീകരിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റിന്റെ കത്ത് വന്നതെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തിങ്കളാഴ്ച്ച പറഞ്ഞു

ഫറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്ത് ഇഡി; രാഷ്ട്രീയ പകപോക്കലെന്ന് നഷണല്‍ കോണ്‍ഫറന്‍സ്
X

ശ്രീന​ഗർ: മുതിര്‍ന്ന രാഷ്ട്രിയ പ്രവര്‍ത്തകനും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സമ്പത്തിക അഴിമതി സമ്പന്ധിച്ച വിഷയത്തിലാണ് ചോദ്യം ചെയ്തത്. അതേസമയം ജമ്മു കശ്മീരിലെ പാര്‍ട്ടികളുമായി പുതിയ സഖ്യത്തെ രൂപീകരിച്ച് പുതിയ മുന്നണിയെ രൂപീകരിക്കാനുള്ള ഫറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിനെതിരെയുള്ള നീക്കമായണ് ഈ ചോദ്യം ചെയ്യല്‍ വിലയിരുത്തപ്പെടുന്നത്.

സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ജമ്മു കാശ്മീര്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികേസ് അന്വേഷിക്കുന്നത്. 2018ലാണ് സാമ്പത്തിക കുറ്റകൃത്യം ആരോപിച്ച് കൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് എംപിയായിരുന്ന ഫറൂഖ് അബ്ദുല്ലയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ സിബിഐ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്. 2002- 11 കാലയളവില്‍ 43. 69 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുണ്ടയിരുന്ന ആരോപണം.

കശ്മീരിലെ ഗുപ്കറില്‍ വെച്ച് സഖ്യം രൂപീകരിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റിന്റെ കത്ത് വന്നതെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തിങ്കളാഴ്ച്ച പറഞ്ഞു. ഇത് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങള്‍ സഖ്യം രൂപീകരിച്ചതിനെതിരേ അവര്‍ അവരുടെ എജന്‍സിയെ ഉപയോഗിച്ച് നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ക്കിതിനെ രഷ്ട്രീയമായി നേരിടാനുള്ള കെല്‍പ്പില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it