India

കർഷക പ്രക്ഷോഭം: പ്രതിപക്ഷ പാർട്ടികൾ കർഷകരെ കബളിപ്പിക്കുകയാണെന്ന് മോദി

പതിറ്റാണ്ടുകളായി കർഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ ആളുകൾ തന്നെ കർഷകരെ കബളിപ്പിക്കുകയാണ്

കർഷക പ്രക്ഷോഭം: പ്രതിപക്ഷ പാർട്ടികൾ കർഷകരെ കബളിപ്പിക്കുകയാണെന്ന് മോദി
X

വാരണസി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ചരിത്രപരമായത്" എന്ന് മോദി വിശേഷിപ്പിക്കുന്ന മൂന്ന് നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ദേശീയ തലസ്ഥാനത്ത് പ്രക്ഷോഭം നയിക്കുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.

ചരിത്രപരമായ കാർഷിക പരിഷ്കരണ നിയമത്തിന്റെ പേരിൽ പതിറ്റാണ്ടുകളായി കർഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ ആളുകൾ തന്നെ കർഷകരെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു, പ്രതിപക്ഷ പാർട്ടികളെ പരാമർശിച്ച് നേരിട്ട് പേര് നൽകുന്നില്ല. മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണസിയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

നിയമങ്ങളെ എതിർക്കുന്നവർ ആശങ്കകളും പ്രതിഷേധങ്ങളും ഉയർത്തുന്നുവെന്ന് മോദി പറഞ്ഞു. അവർ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. എം‌എസ്‌പി, വായ്പ എഴുതിത്തള്ളൽ, വളം സബ്‌സിഡി എന്നിവയുടെ പേരിൽ ഇതേ ആളുകൾ മുമ്പ് കർഷകരുമായി കുതന്ത്രങ്ങൾ കളിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it