വ്യാജ അന്വേഷണസംഘം മംഗളൂരുവില്‍ പിടിയില്‍; സംഘത്തില്‍ അഞ്ച് മലയാളികളും
നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത സംഘത്തെ പോലിസ് പിടികൂടുകയായിരുന്നു.
മംഗളൂരു: വ്യാജ അന്വേഷണസംഘം മംഗളൂരുവില്‍ പോലിസിന്റെ പിടിയിലായി. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത സംഘത്തെ പോലിസ് പിടികൂടുകയായിരുന്നു. വ്യാജ സ്റ്റിക്കര്‍ പതിച്ച ബോര്‍ഡ് സ്ഥാപിച്ച് സംഘം ഉപയോഗിച്ചിരുന്ന വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവര്‍ എന്തിനാണ് മംഗളൂരുവിലെത്തിയന്നെതിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലിസ് ഇതുവരെ പുറത്തുവിട്ടില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പോലിസ് മംഗളൂരുവില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് വ്യാജ അന്വേഷണസംഘം പിടിയിലായത്. ഒമ്പതുപേരും മംഗളൂരു പോലിസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇന്ന് രാവിലെ 11 മണിക്ക് മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
RELATED STORIES
വയോധികയുടെ പെന്ഷന് തുക തട്ടിയെടുത്ത ജൂനിയര് സൂപ്രണ്ട് അറസ്റ്റില്
27 May 2022 7:44 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്ജീല് ഇമാം സ്പെഷ്യല് കോടതിയെ...
27 May 2022 7:34 PM GMTആര്മിയില് ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ്...
27 May 2022 7:16 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTബിജെപി എംഎല്എ ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു; അസം മുഖ്യമന്ത്രിക്ക്...
27 May 2022 6:27 PM GMTഅബൂദബി-ദോഹ റൂട്ടില് പ്രതിദിനം മൂന്ന് സര്വീസുകള് കൂടി
27 May 2022 6:13 PM GMT