- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഹരിയാന എംഎൽഎ കന്നുകാലി വികസന ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു
രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നത് പോലെ എന്റെ നിയമസഭാ മണ്ഡലമായ ദാദ്രിയിലെ കർഷകരും ഈ നിയമങ്ങളിൽ പ്രതിഷേധിക്കുന്നു. അവരെ പിന്തുണക്കുക എന്നത് എന്റെ ധാർമ്മിക കടമയാണ്.

ചണ്ഡിഗഡ്: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന കർഷകർക പ്രക്ഷോഭത്തെ പിന്തുണച്ച് ഹരിയാന എംഎൽഎ സോംബിർ സാങ്‌വാൻ തിങ്കളാഴ്ച സംസ്ഥാന കന്നുകാലി വികസന ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്തെ ബിജെപി-ജെജെപി സഖ്യ സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎയാണ് സാങ്‌വാൻ.
കർഷകരെ പിന്തുണച്ച് ഞാൻ എന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചിട്ടുണ്ട്. രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നത് പോലെ എന്റെ നിയമസഭാ മണ്ഡലമായ ദാദ്രിയിലെ കർഷകരും ഈ നിയമങ്ങളിൽ പ്രതിഷേധിക്കുന്നു. അവരെ പിന്തുണക്കുക എന്നത് എന്റെ ധാർമ്മിക കടമയാണ്. ഞാൻ കർഷകർക്ക് പൂർണ്ണ പിന്തുണ നൽകുകയാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു.
മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് പ്രക്ഷോഭം നടത്തുന്ന കർഷകരുടെ 'ഛലോ ഡൽഹി' ആഹ്വാനത്തോട് പ്രതികരിക്കാനും ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്താനും ഹരിയാനയിലെ നിരവധി ഖാപ്പ് പഞ്ചായത്തുകൾ തീരുമാനിച്ചതായി ഞായറാഴ്ച സാങ്‌വാൻ പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















