- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ നടന്നത് കാലന്‍ പോലും രാജിവച്ചുപോവുന്ന ക്രൂരതകള്‍: ശിവസേന
നിഷ്‌കളങ്കരായ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കുട്ടികള്‍ അനാഥരായി. ഡല്‍ഹിയിലെ കലാപരംഗങ്ങള്‍ ഹൃദയം തകര്‍ക്കുന്നതാണ്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. നമ്മള്‍ അനാഥരുടെ ഒരുപുതിയ ലോകം സൃഷ്ടിക്കുകയാണ്.

മുംബൈ: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. കാലനു(യമരാജന്‍)പോലും പദവി രാജിവച്ചുപോവാന്‍ തോന്നുന്ന രീതിയിലുള്ള മനുഷ്യത്വരഹിതമായ ക്രൂരതകള്‍ക്കാണ് വടക്കുകിഴക്കന്‍ ഡല്‍ഹി സാക്ഷ്യംവഹിച്ചത്. നിഷ്‌കളങ്കരായ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കുട്ടികള്‍ അനാഥരായി. ഡല്‍ഹിയിലെ കലാപരംഗങ്ങള്‍ ഹൃദയം തകര്‍ക്കുന്നതാണ്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. നമ്മള്‍ അനാഥരുടെ ഒരുപുതിയ ലോകം സൃഷ്ടിക്കുകയാണ്.
ഡല്‍ഹി കലാപത്തിന്റെ മുഖമായി ലോകവ്യാപകമായി പങ്കുവച്ച മുദാസര്‍ഖാന്റെ മകന്റെ ചിത്രം നെഞ്ചുപിളര്‍ക്കുന്നതാണെന്നും ശിവസേന മുഖപത്രമായ സാംനയിലെ ലേഖനം വ്യക്തമാക്കുന്നു. പിതാവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കരയുന്ന ആണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ വൈറലായിരുന്നു. ആരാണ് 50 പേരുടെ ജീവനെടുത്ത അക്രമത്തിന് പിന്നിലുള്ളത്. 50 എന്നത് ഒരു നമ്പര്‍ മാത്രമാണ്. യഥാര്‍ഥ മരണസംഖ്യ നൂറിന് മുകളിലായിരിക്കും. അഞ്ഞൂറോളം പേരാണ് മാരകമായി പരിക്കേറ്റിട്ടുളളവര്‍. അനാഥരായി തെരുവില്‍നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും ഹിന്ദു- മുസ്‌ലിം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസില്‍ കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് മനുഷ്യരാശിയുടെ അന്ത്യമാണ്.
മുദാസര്‍ഖാനെയോ, അങ്കിത് ശര്‍മയെയോ രക്ഷിക്കാന്‍ ദൈവത്തിന് സാധിച്ചില്ലെന്നും സാംന പറയുന്നു. ഇന്ത്യയില്‍ നിരവധി കുട്ടികളാണ് കലാപംമൂലം അനാഥരാക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍ അസാധാരണ മഴയെത്തുടര്‍ന്നും നിരവധി കുട്ടികള്‍ അനാഥരായി. മതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ തര്‍ക്കങ്ങള്‍ നമ്മെ വലിയ നാശത്തിന്റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ഹിന്ദുത്വം, മതേതരത്വം, ഹിന്ദു- മുസ്‌ലിം, ക്രിസ്ത്യന്‍- മുസ്‌ലിം തുടങ്ങിയ വിവാദങ്ങള്‍ വലിയ രീതിയില്‍ ലോകത്തെ നാശത്തിലേക്കാണ് എത്തിക്കുന്നത്. ഈ ദൈവങ്ങളാരുംതന്നെ മനുഷ്യനെ സഹായിക്കുന്നില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരും വാതില്‍ അടക്കുന്ന സ്ഥിതിയാണുള്ളത്. തോമസ് എഡിസണ്‍ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല.
പക്ഷേ, അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്ന് എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചു. മതത്തേക്കാളും പ്രാധാന്യമുള്ളത് വൈദ്യുതിക്കാണ്. മതം നന്‍മകളോ അഭയമോ നല്‍കുന്നില്ല. കൊറോണ പോലുള്ള മാരകവൈറസ് പടരുമ്പോഴും വിശ്വാസത്തിന് പുന്നാലെ പോവുന്നതിനെയും ശിവസേന വിമര്‍ശിച്ചു. ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആളുകള്‍ ദേവന്‍മാര്‍ക്ക് ആളുകള്‍ വഴിപാടുകള്‍ നല്‍കി. ഇന്ന് ചൈന എന്ത് ദുരിതമാണ് അനുഭവിക്കുന്നത്. ലോകത്ത് ആളുകള്‍ക്ക് രോഗമുണ്ടാവുമ്പോള്‍ അവര്‍ പ്രാര്‍ഥനയില്‍ മുഴുകുകയാണ്. ഒടുവില്‍ രോഗം മാറാന്‍ അവര്‍ക്ക് മരുന്ന് കഴിക്കേണ്ടിവരുന്നുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















