- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരബിന് ഇ ഡിയുടെ നോട്ടിസ്
നോട്ടിസ് അയച്ചതില്‍ ബി ജെ പിയുടെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയ റാവത്ത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രത്‌നഗിരിയാണെന്ന് പറഞ്ഞു.

മുംബൈ: മഹാരാഷ്ട്ര ഗതാഗത മന്ത്രിയും ശിവസേനാ നേതാവുമായ അനില്‍ പരബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടിസ് അയച്ചു. പാര്‍ട്ടി എം പി. സഞ്ജയ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഇ ഡിക്കു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ മുംബൈ പോലിസില്‍ നിന്ന് പിരിച്ചുവിട്ട സച്ചിന്‍ വാസേ നല്‍കിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇഡിയുടെ നടപടി പ്രതീക്ഷിച്ചിരുന്ന റാവത്ത് രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്.
'സബാഷ്! പ്രതീക്ഷിച്ചിരുന്നതു പോലെ കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ ജന്‍ ആശിര്‍വാദ് യാത്ര അവസാനിച്ചപ്പോഴേക്കും അനില്‍ പരബിന് ഇ ഡി നോട്ടീസ് കിട്ടിയിരിക്കുന്നു. മുകളിലുള്ള കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നോട്ടിസ് അയച്ചതില്‍ ബി ജെ പിയുടെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയ റാവത്ത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രത്‌നഗിരിയാണെന്ന് പറഞ്ഞു. കൊങ്കണ്‍ ജില്ലയായ രത്‌നഗിരിയില്‍ നിന്നുള്ള മന്ത്രിയാണ് പരബ്. നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാവത്തിന്റെ ആരോപണങ്ങളെ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദാരേകര്‍ തള്ളി. നാരായണ്‍ റാണെയുടെ ജന്‍ ആശിര്‍വാദ് യാത്രയുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ കലാപവുമായി ഇതിനു ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജന്‍ ആശിര്‍വാദ് യാത്രക്കിടെ ഉണ്ടായ നാടകീയസംഭവങ്ങളില്‍ രത്‌നഗിരിയില്‍ വെച്ചെ് റാണെ അറസ്റ്റിലായിരുന്നു. റായ്ഗഡിലെ കോടതിയില്‍ ഹാജരാക്കിയ റാണെയെ 10 ദിവസത്തെ മജിസ്റ്റീരിയല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും അറസ്റ്റിലായ ദിവസം രാത്രി തന്നെ ജാമ്യം നല്‍കുകയായിരുന്നു. റാണെയുടെ അറസ്റ്റില്‍ പരബിനുള്ള പങ്ക് ചോദ്യം ചെയ്ത് ബി ജെ പി രംഗത്തെത്തിയിരുന്നു. പരബ് മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട അവര്‍ സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















